kerala

കുവൈറ്റ് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടം;കാണാതായവരിൽ മലയാളിയും

കുവൈറ്റ് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളിയും. കണ്ണൂർ ആലക്കോട് സ്വദേശി അമലിനെയാണ് ഒരാഴ്ച മുമ്പുണ്ടായ അപകടത്തിൽ കാണാതായത്. ഇറാനിയൻ കപ്പലായ അറബക്തറിൽ ജീവനക്കാരനായിരുന്നു അമൽ. ആറ് മൃതദേഹങ്ങൾ ഇറാൻ കുവൈറ്റ് സേനകളുടെ സംയുക്ത തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്കായി അമലിന്‍റെ പിതാവിന്‍റെ സാമ്പിൾ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അയച്ചു. എട്ട് മാസം മുമ്പാണ് അമൽ ഇറാനിയൻ കപ്പലിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. കരാർ പൂർത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം. എങ്ങനെയാണ് കപ്പൽ മറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!