തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ട്രാക്കുകള്‍ക്ക് മീതെയുള്ള മേല്‍പാലത്തിലാണ് മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചത്. ഒരു ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിന്റെ മൃതദേഹമാണ് ബാഗിനുള്ളില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മേല്‍പ്പാലത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീല്‍ ചെയ്തു. കുഞ്ഞിന്റെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കി. അര്‍ദ്ധരാത്രിയിലെപ്പോഴോ ആണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി

