Kerala

കുന്ദമംഗലത്തെസ്പായുടെ നടത്തിപ്പിനെതിരെ വ്യാപക പരാതി; നാട്ടുകാർ ആശങ്കയിൽ

കുന്ദമംഗലം: കുന്ദമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സ്പാ സ്ഥാപനം കേന്ദ്രീകരിച്ച് അനാശ്യാസ്യം നടക്കുന്നതായി ആക്ഷേപം. സ്കൂളുകൾ ഉൾപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്പായുടെ പ്രവർത്തനം.വിദ്യാർഥികൾ അടക്കം നിരവധി പേർ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്നതോടെ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.പഞ്ചായത്തിൻ്റെ ലൈസൻസ് ഈ സ്ഥാപനത്തിന് ഇല്ല.പിന്നെ എന്ത് ബലത്തിലാണ് ഈ സ്ഥാപനം ഇങ്ങനെ നടത്താൻ സാധിക്കുന്നത് എന്നും ചോദ്യമുയരന്നു. മാസങ്ങളായി ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയിട്ട്. മസ്സാജ് ചെയ്യാൻ 1 മണിക്കൂറിന് 2000 രൂപയാണ് ചാർജ് എങ്കിലും മസ്സാജ് ചെയ്യുന്ന സ്ത്രീകൾ കൂടുതൽ തുക ആവശ്യപ്പെട്ട് വൻ തുക തട്ടിയെടുക്കുന്നുണ്ടെന്നും ആക്ഷേപം ഉണ്ട് . മസ്സാജ് സെൻ്ററിൻ്റെ പ്രവർത്തനം നല്ല രീതിയിൽ അല്ലെന്ന് പരാതികൾ ഉയർന്നതോടെ സ്ഥാപനം അടച്ച് പൂട്ടണം എന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.നേരത്തെ പടനിലത്ത് സമാന രീതിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം പോലീസിൻ്റെ നടപടിയെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!