പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ വൈകിട്ട് ആറിന് ശേഷം സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്ന് മുസ്ലിം ലീഗ്. ബംഗളുരുവില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദാണ് തീരുമാനം അറിയിച്ചത്. വനിതപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം പാലിക്കണമെന്നും നൂര്‍ബിന പറഞ്ഞു.
നേരത്തേ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങരുതെന്ന് സമസ്ത ഫത്വ ഇറക്കുകയും ് ഇ കെ വിഭാഗം താക്കീത് നല്‍കുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് സമസ്ത നല്‍കിയ മുന്നറിയിപ്പ്. ഇ കെ വിഭാഗം സമസ്തയുടെ ഒന്‍പത് നേതാക്കളുടെ പേരിലാണ് പ്രസ്താവന പുറത്തിറങ്ങിയത്. മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകള്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കരുതെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

