Kerala kerala

‘നടിയില്ലാത്ത സമയത്ത് വീട്ടിലെത്തി; അമ്മയോട് മോശമായി പെരുമാറി; ആട്ടിപ്പുറത്താക്കി’; മുകേഷിനെതിരെ ജൂനിയര്‍ ആര്‍ടിസ്റ്റ് സന്ധ്യ

കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. ജൂനിയര്‍ ആര്‍ടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തല്‍.
സുഹൃത്തായ ഒരു നടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തി മുകേഷ് മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്ധ്യ പറഞ്ഞു. കുറച്ചു വര്‍ഷം മുന്‍പാണു സംഭവം നടന്നത്. അന്നവര്‍ നടനെ അടിച്ചു പുറത്താക്കുകയായിരുന്നു. സുഹൃത്ത് നേരിട്ടു പങ്കുവച്ച വിവരമാണിത്. ഇപ്പോള്‍ നടിയുടെ പേരു വെളിപ്പെടുത്താനാകില്ലെന്നും സന്ധ്യ പറഞ്ഞു.

സിനിമയില്‍ അവസരം തരണമെങ്കില്‍ അജ്ഡസ്റ്റ്മെന്റിനു തയാറാകണമെന്ന് കാസ്റ്റിങ് ഡയരക്ടര്‍ വിച്ചു ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. കാസ്റ്റിങ് കൗച്ചിനു തയാറാകണമെന്നാണ് ആവശ്യം. കാസ്റ്റിങ് ഡയരക്ടര്‍മാരും പ്രോഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് നമ്മളെ ബന്ധപ്പെടുന്നത്. അവരുടെ ആവശ്യപ്രകാരം ഫോട്ടോയും വിവരങ്ങളുമെല്ലാം അയച്ചുകൊടുത്താല്‍ പിന്നീട് ചോദിക്കുന്നത് കോംപ്രമൈസിനു തയാറാണോ എന്നാണ്. എന്നാല്‍, മാത്രമേ റോള്‍ കിട്ടുകയുള്ളൂവെന്നും ഇല്ലെങ്കില്‍ വീട്ടിലിരിക്കേണ്ടിവരുമെന്നും പറയും. ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള അഭിനയത്തിനു തയാറാകണമെന്നുമെല്ലാം ആവശ്യപ്പെട്ടിരുന്നുവെന്നും സന്ധ്യ വെളിപ്പെടുത്തി.

ഇതൊരു പാഷനായി ചെയ്യുന്നതാണ്. ഇങ്ങനെ മോശമായി പെരുമാറുമ്പോള്‍ മുന്നോട്ടുപോകാനാകാതെ ആ പാഷന്‍ ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. ഇവിടെ സുരക്ഷിതമായി ജോലി ചെയ്യാനും ബുദ്ധിമുട്ടാണ്. വേതനത്തിന്റെ കാര്യത്തില്‍ ചൂഷണം നേരിട്ടിട്ടുണ്ട്. പറയുന്ന വേതനം തരാറില്ല. പറയുന്ന സമയത്തിലേറെ രാത്രി വൈകിയും ജോലിയെടുപ്പിക്കുകയും ചെയ്യും. ഇടനിലക്കാരായി ഇടപെടുന്ന ചിലര്‍ പണം തട്ടുന്നു. കണ്ണന്‍ ദേവന്റെ പരസ്യം ചെയ്തപ്പോഴും ഇതേ അനുഭവമുണ്ടായി. വേതനത്തിന്റെ കാര്യത്തില്‍ കബളിപ്പിക്കപ്പെട്ടത് നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!