National

ഡല്‍ഹി കലാപം; ട്ടഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി വെളളിയാഴ്ച പരിഗണിക്കമെന്ന് സുപ്രീം കോടതി. ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബഞ്ച് അഭ്യര്‍ഥിച്ചു. ഒരു മാസത്തേക്ക് ഹര്‍ജികള്‍ നീട്ടിവച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മാറ്റിവച്ച ഹര്‍ജികളെല്ലാം വേഗത്തില്‍ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം സുപ്രീം കോടതി തളളി.

ഡല്‍ഹി കലാപത്തില്‍ 47 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 200 ഓളം പേര്‍ക്ക് പരുക്കേറ്റു.് 369 എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അക്രമവുമായി ബന്ധപ്പെട്ട 33 പേര്‍ അറസ്റ്റിലായി. കലാപത്തില്‍ 79 വീടുകള്‍ പൂര്‍ണമായും കത്തിച്ചു. 327 കടകള്‍ക്ക് തീയിട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!