കുന്ദമംഗലം: നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം നേടിത്തന്ന കോച്ച് കിഷോര്‍ കുമാറിന് കാരന്തൂര്‍ പാറ്റേണ്‍ സ്റ്റേഡിയത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. കുന്ദമംഗലം ടൗണില്‍ നിന്നും വന്‍ ജനാവലിയോട് കൂടി ആരംഭിച്ച സ്വീകരണ ജാഥ പാറ്റേണ്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചു. പാറ്റേണ്‍ കാരന്തൂര്‍ പിടിഎ പ്രസിഡണ്ട് ടി.പി നിധീഷ് സ്വാഗതം പറഞ്ഞു. പാറ്റേണ്‍ ക്ലബ്ബ് സെക്രട്ടറി യൂസഫ് പട്ടോത്ത് അധ്യക്ഷത വഹിച്ചു. യോഗം എം.എല്‍.എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. ഒ രാജഗോപാല്‍ അഭിനന്ദനപ്രസംഗം നടത്തി. നാസര്‍ മുണ്ടക്കൈ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരേയും അടുത്ത കാലയളവില്‍ മരണപ്പെട്ട പാറ്റേണിന്റെ വേണ്ടപ്പെട്ട വ്യക്തിത്വങ്ങളേയും അനുസ്മരിച്ച് കൊണ്ട് മൗന പ്രാര്‍ത്ഥന നടത്തി. അരിയില്‍ അലവി, വി. അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ബാബു നെല്ലോളി, എം.കെ മോഹന്‍ദാസ്, ഖാലിദ് കിളിമുണ്ട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഒളോങ്ങല്‍ ഹുസൈന് , ബാബുമോന് , ടി.പി സുരേഷ് എം എം സുധീഷ് കുമാര്‍ , സോമന് , അന്ജിത, സത്യന്, മുഹമ്മദ് മാസ്റ്റര്‍, ശീനു,തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കിഷോര്‍ കുമാറിന് ഊഷ്മളമായ സ്വീകരണം നല്കി

