കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഐ എസ് എം കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വമ്പിച്ച പ്രതിഷേധ റാലി നടന്നു. കൊലയും കൊള്ളിവെയ്ക്കും നടത്തിയും നിരപരാധികളെ വെടിവെച്ച് വീഴ്ത്തിയും ഫാസിസ്റ്റുകളും അവര്‍ക്ക് ഓശാന പാടുന്ന പോലീസും അഴിഞ്ഞാടുകയാണെന്നും ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ രണ്ടാം പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും റാലി അഭിപ്രായപ്പെട്ടു.
സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെ മനസ്സാക്ഷിയുള്ളവര്‍ മുഴുവനും അണിനിര ക്കേണ്ട സന്ദര്‍ഭമാണിത്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള യാതൊരു നീക്കവുമില്ലെന്ന് മാത്ര മല്ല അക്രമികള്‍ക്ക് പ്രോത്സാഹനം നല്കുന്ന സമീപനമാണ് ഭരണകൂടവും പോലീസും സ്വീകരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണത്തിനും മതേ തര ഇന്ത്യയുടെ വീണ്ടെടുപ്പിനും രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം കൈ കോര്‍ക്കണമെന്നും പ്രതിഷേധ റാലി ആവശ്യപ്പെട്ടു.
പട്ടാളപ്പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പാളയം വഴി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഐ എസ് എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം. സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസലാം, കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍മജീദ് സുല്ലമി, ഐ എസ് എം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഉസ്മാന്, എം എസ് എം. ജില്ലാ സെക്രട്ടറി നസീല്‍ ചാലിയം, എം ജി എം. ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി

