Kerala

കൊടുമുടികൾ കീഴടക്കിയ,അടിസ്ഥാനവർഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന അർജ്ജുൻ പാണ്ഡ്യൻ ഐ എ എസ്

ഇടുക്കി ഏലപ്പാറ സ്വദേശിയായ അർജ്ജുൻ പാണ്ഡ്യൻ കണ്ണൂർ അസി.കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2017 ബാച്ച് കേരള കേഡർ ഐ എ സ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസി.സെക്രട്ടറി, ഒറ്റപ്പാലം സബ്കളക്ടർ ,അട്ടപ്പാടി നോഡൽ ഓഫീസർ,പാലക്കാട് മെഡിക്കൽ കോളേജ് സ്‌പെഷ്യൽ ഓഫീസർ,മാനന്തവാടി സബ്കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഡെവല്പ്മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി,പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ലോക കേരള സഭ ഡയറക്ടർ , സാമൂഹിക സന്നദ്ധ സേന ഡയറക്ടർ , ഹൗസിംഗ് കമ്മിഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി,ലേബർ കമ്മിഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ചുമതലകളിലിരിക്കെ അടിസ്ഥാനവർഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. ഒറ്റപ്പാലം സബ്കളറായിരിക്കേ റീ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് 250ലധികം വീടുകൾ വെച്ചു നൽകിയ പ്രവർത്തനങ്ങൾ, ഒറ്റപ്പാലം നഗര വികസനവുമായി ബന്ധപ്പെട്ട് റോഡ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച്തും , ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനും മറ്റുവികസനപ്രവർത്തനങ്ങൾക്കും ഭൂമി ലഭ്യമാക്കിയ നടപടി, അട്ടപ്പാടി മേഖലയിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ഊരുകളിലടക്കം നിരന്തരം സന്ദർശനം നടത്തി അടിസ്ഥാനസൗകര്യങ്ങളായ മൊബൈൽ കണക്ടിവിറ്റി, വൈദ്യുതി കണക്ഷൻ, റോഡ്, കളിസ്ഥലം, തുടങ്ങിയവ ഉറപ്പാകുന്നതിനുള്ള പ്രവർത്തനങ്ങൾ, പാലക്കാട് ജില്ലാ കോവിഡ് മാനേജ്മെന്റ് നോഡൽ ഓഫീസർ എന്ന നിലയിൽ നടത്തിയ ഓക്സിജൻ വാർറൂം,കോവിഡ് കെയർ സെന്ററുകൾ എന്നിവയുടെ ഏകോപനം, ലോക്ക് ഡൌൺ സമയത്തു അഥിതി തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറിയായിരിക്കെ 60000ത്തി ലധികം പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ, നൂറ് സീറ്റുകൾ ഉറപ്പാക്കി ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ മിഷൻ അഫിലിയേഷൻ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും കൊക്കയാർ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും കോവിഡ് കാലത്തിനു ശേഷമുള്ള ശബരിമല തീർത്ഥാടനം മികച്ച രീതിയിൽ സംഘടിപ്പിച്ചതും ഔദ്യോഗിക ജീവിതത്തിലെ പ്രധാന ഇടപെടലുകളാണ്. ഒരു പർവതാരോഹകൻ കൂടിയാണ് അർജ്ജുൻ പാണ്ഡ്യൻ. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്,ഹിമാലയസാനുക്കളിലെ നൺ, ദ്രൗ പദി കാ ദണ്ട കൊടുമുടികൾ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐഎഎസ് പരിശീലനകാലത്ത് മികച്ച സ്പോർട്സ്മാൻ പുരസ്കാരം ലഭിച്ചു. കൊല്ലം ടി കെ എം എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ അർജ്ജുൻ പാണ്ഡ്യൻ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യൻ ,ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!