കോഴിക്കോട്: മലാപ്പറമ്പില്‍ 20 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം സ്വദേശിയില്‍ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികള്‍ കോഴിക്കോട് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കൊയിലാണ്ടി സ്വദേശികളായ സിദ്ദീഖ് ഇബ്രാഹിം, മുഹമ്മദ് അസ്ലം, വടകര സ്വദേശി റംസാദ് പിഎം എന്നിവരെയാണ് പിടികൂടിയത്.
കോഴിക്കോട് 20 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

