Local

അറിയിപ്പുകള്‍

ഇന്ത്യ സ്‌കില്‍സ്  കേരള 2020 നാളെ  (ഫെബ്രു.22) തുടങ്ങും
ഇന്ത്യ സ്‌കില്‍സ് കേരള 2020 ത്രിദിന നൈപുണ്യോത്സവത്തിന് നാളെ (ഫെബ്രുവരി 22ന്) സ്വപ്ന നഗരിയില്‍ തുടക്കമാകും. വ്യാവസായിക പരിശീലനവകുപ്പും സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും(കെയ്സ്)ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ്‌കേരള സംഘടിപ്പിക്കുന്നത്.
രാവിലെ പത്തു മണിയ്ക്ക് മന്ത്രി ടി.പി രാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ സ്വാഗതവും തൊഴില്‍ പരിശീലനവകുപ്പിന്റെ ഡയറക്ടര്‍ ചന്ദ്രശേഖര്‍ എസ് നന്ദിയും പറയും.മേളയോടനുബന്ധിച്ച് സാങ്കേതികപ്രദര്‍ശനം, വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രു 24 ന് വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
22ന് വൈകീട്ട് നാലിന് വിവരസാങ്കേതികവിദ്യയും 21ാം നൂറ്റാണ്ടിലെ ഇന്ത്യയും വിഷയത്തില്‍ ഓപണ്‍ ഫോറം നടക്കും. വൈകീട്ട് ആറിന് കടത്തനാട് കളരി സംഘത്തിന്റെ കളരിപ്പയറ്റ്, ഏഴുമണിയ്ക്ക് സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന മ്യുസിക്കല്‍ നൈറ്റ് എന്നിവ അരങ്ങേറും.23ന് ഉച്ചയ്ക്ക് 2.30ന് ആധുനിക തൊഴില്‍ മേഖലകളും നൈപുണ്യശേഷി വികസനവും, വൈകീട്ട് നാലിന് നൂതന ആശയങ്ങളും സംരംഭകത്വവും എന്നീ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറവും നടക്കും.  വൈകീട്ട് 5.30ന് യമുന അജിനും വൈഷ്ണവ് ഗിരീഷും അവതരിപ്പിക്കുന്ന മ്യുസിക്കല്‍ നൈറ്റ്. 7.30 മുതല്‍ സ്വാം ബാന്‍ഡിന്റെ ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍. സമാപന ദിവസമായ 24ന് വൈകീട്ട് എട്ടു മണിക്ക് ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും.

കോടതിയില്‍നിന്ന് വിരമിച്ചവര്‍ക്ക് തൊഴിലവസരം
കോടതികളില്‍നിന്നും വിരമിച്ചവര്‍ക്ക് ജില്ലയില്‍  വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലവസരം. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II, എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പാനലില്‍ ഉള്‍പ്പെടാന്‍ തയ്യാറുള്ള മുന്‍ കോടതി ജീവനക്കാര്‍ കോഴിക്കോട് ജില്ലാ കോടതിയില്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷ നല്‍കണം.  അവസാന തീയതി ഫെബ്രുവരി 27.  വിലാസം: കോര്‍ട്ട് കോംപ്ലക്‌സ്, ചെറൂട്ടി റോഡ്, കോഴിക്കോട്, പിന്‍ 673032. ഫോണ്‍ 04952366091.

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം ഇന്ന്
ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി വിവിധ സഹായ ഉപകരണങ്ങള്‍  ഇന്ന് (ഫെബ്രുവരി 21 ന് ) രാവിലെ 11 മണിക്ക്  ജെഡിടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്യും.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെയും  സാമൂഹ്യനീതി വകുപ്പിന്റെയും ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

കാന്റീന്‍  നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് തല്പരരും പ്രാപ്തരുമായ വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 25 ന് വൈകീട്ട് മൂന്ന് മണിക്കകം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) സിവില്‍ സ്റ്റേഷന്‍ , മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0483 2734922.
വാഹന ലേലം സംസ്ഥാന ട്രഷറി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  KL01/AS 7917 മാരുതി ഓമ്‌നി വാന്‍  ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് താമരശ്ശേരി ജില്ലാ ട്രഷറി  പരിസരത്ത്  ലേലം ചെയ്യും. വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2222254, 9496000223.  
ചുമര്‍ ചിത്ര രചനാ മത്സരം 

വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലാ തലത്തില്‍ ചുമര്‍ ചിത്ര  മത്സരം സംഘടിപ്പിക്കും. ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യപരമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മത്സരത്തില്‍ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍   ഫെബ്രുവരി 25 നകം ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് ആശയം സംബന്ധിച്ച ഡിസൈന്‍ നല്‍കണം.  ഏറ്റവും മികച്ച രചനയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370750. 
ഇംഹാന്‍സില്‍ കരാര്‍ നിയമനം
 മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രോജക്ടില്‍ ഇംഹാന്‍സില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയനത്തിന് അവസരം.   പ്ലേസ്മെന്റ് ഓഫീസര്‍,   സൈക്യാട്ട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍, ഒക്യൂപേഷണല്‍ തെറാപിസ്റ്റ്  എന്നീ ഒഴിവുകളിലാണ് നിയമനം. എസ്ഡബ്ല്യൂ,  സൈക്കിയാട്രിക് ക്രമീകരണത്തിലെ അനുഭവങ്ങളുള്ള മെഡിക്കല്‍, സൈക്യാട്രി യോഗ്യതകളുള്ളവര്‍ക്ക് പ്ലേസ്മെന്റ് ഓഫീസര്‍ തസ്തികയിലേക്കും   സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫിലും  (രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ കോഴ്‌സ്) മാനസിക പുനരധിവാസ ക്രമീകരണത്തില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് സൈക്യാട്ട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍ തസ്തികയിലേക്കും  ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി, മുതിര്‍ന്നവര്‍ക്കുള്ള മനോരോഗം അല്ലെങ്കില്‍ മാനസിക പുനരധിവാസ ക്രമീകരണത്തില്‍ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഒക്യൂപേഷണല്‍ തെറാപിസ്റ്റ്  തസ്തികയിലേക്കും  അപേക്ഷിക്കാം. അപേക്ഷകള്‍ ഫബ്രുവരി 28 ന് അഞ്ച് മണിക്കകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ്  പി. ഒ. കോഴിക്കോട്  എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04952359352  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.  

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!