National

ഹഥ്റസ് ദുരന്തം; പിന്നില്‍ സാമൂഹിക വിരുദ്ധര്‍; ആള്‍ദൈവം ഭോലെ ബാബയുടെ പ്രസ്താവന

ലഖ്നൗ: ഹഥ്റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ ദുരന്തത്തിന് കാരണക്കാര്‍ സാമൂഹിക വിരുദ്ധരാണെന്ന് സത്സംഗിന് നേതൃത്വം നല്‍കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സകര്‍ ഭോലെ ബാബ. ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കു സൃഷ്ടിച്ച സാമൂഹികവിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭോലെ ബാബ അവകാശപ്പെട്ടു.

അഭിഭാഷകന്‍ മുഖേന ഇറക്കിയ കുറിപ്പില്‍, തിരക്കുണ്ടാകുന്നതിനു മുന്‍പു തന്നെ അവിടെനിന്ന് പോയിരുന്നുവെന്നും ബാബ എന്നും പറയുന്നു. ദുരന്തത്തില്‍ ദുഃഖമുണ്ടെന്നും മരണത്തില്‍ അനുശോചിക്കുന്നതായും അറിയിച്ച ബാബ, പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും പറഞ്ഞു. ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!