Local

അലനും താഹയും ചെയ്ത തീവ്രവാദം എന്തെന്ന് ആഭ്യന്തര മന്ത്രി വിശദീകരിക്കണം ; സോളിഡാരിറ്റി

കോഴിക്കോട് :മുദ്രാവാക്യം വിളിച്ചു എന്നതാണ് രണ്ടുപേരെ മാവോവാദികളാക്കാന്‍ തെളിവെങ്കില്‍ മാവോയുടെ ഫോട്ടോയുള്ള മുഴുവന്‍ സ്ഥാപനങ്ങളും തീവ്രവാദ കേന്ദ്രങ്ങളാണെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കണമെന്ന് സോളിഡാരിറ്റി സെക്രട്ടേറിയേറ്റ് .
നിരപരാധികളായ ചെറുപ്പങ്ങളെ വേട്ടയാടുന്ന ഫാസിസ്റ്റു രീതിയാണ് സംസ്ഥാന പോലീസും സര്‍ക്കാരും നടത്തുന്നതെന്നും അലനെയും താഹായെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു .
വെടിക്കോപ്പുകളും ഉണ്ടയും നഷ്ടപ്പെടുക ,പോലീസ് മെനുവില്‍ ബീഫ് ഒഴിവാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ നിയന്ത്രണത്തിലുള്ള കേരളാപോലീസില്‍ നടക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു .

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒകെ അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി സിറാജുദ്ധീന്‍ ഇബ്നു ഹംസ ,സാബിര്‍ തങ്ങള്‍ ,നൂഹ് ചേളന്നൂര്‍ ,അമീര്‍ കൊയിലാണ്ടി ,ഷുക്കൂര്‍ ബാലുശ്ശേരി ,റഈസ് വട്ടോളി ,ശാഹുല്‍ കക്കോടി ,സഫീര്‍ ചെറുവാടി ,ഷമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!