Kerala

കൊല്ലം എസ്.എൻ കോളേജിന് സമീപം അപകട ഭീഷണിയായി നിന്ന കൂറ്റൻ ആൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി

കൊല്ലം എസ്.എൻ കോളേജിന് സമീപം അപകട ഭീഷണിയായി നിന്ന കൂറ്റൻ ആൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. കനത്ത മഴയിലും കാറ്റിലും ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ ലോട്ടറി കച്ചവടക്കാരൻ മരണപ്പെട്ടതിന് പിന്നാലെയാണ് നടപടി. പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ കാണിച്ച അവഗണനയാണ് വയോധികൻ്റെ മരണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.ശക്തമായ മഴയിലും കാറ്റിലും എസ് എൻ കോളേജിന് സമീപത്തെ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കറ്റ ലോട്ടറി കച്ചവടക്കാരൻ ജോർജ് രാജു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് ഭീഷണിയായി നിന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്.കൃത്യസമയത്ത് നടപടി ഉണ്ടായിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കൊല്ലം കോർപ്പറേഷനും പൊതുമരാമത്ത് വിഭാഗവും ചേർന്നാണ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയത്. മുൻപ് മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് കടകളും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!