National

പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി:പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചു

പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ വെച്ചാണ് മൃതദേഹം കിട്ടിയത്. ഇതോടെ മരണം അഞ്ചായി. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചു.ഖുഷി അണകെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. ഞായറാഴ്ച്ച പന്ത്രണ്ടരയോടെയാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടത്. വിനോദസഞ്ചാരത്തിനായി പുനെയില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍. പെട്ടെന്ന് കുതിച്ചെത്തിയ മലവെള്ളം ഇവരുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. 10 പേർ ഒഴുക്കിൽപ്പെട്ടെങ്കിലും 5 പേർക്ക് രക്ഷപ്പെടാനായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!