Kerala kerala kerala politics

കാഫിര്‍ പോസ്റ്റ്: കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്; വിമര്‍ശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ പ്രചരിച്ച കാഫിര്‍ പോസ്റ്റില്‍ നിയമസഭയില്‍ പ്രതിഷേധം. വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്ന ഒരു കാര്യവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല. മന്ത്രിമാര്‍ പ്രതിരോധത്തിലാകുന്ന വിഷയത്തില്‍ ഈ സമീപനം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാഫിര്‍ പോസ്റ്റില്‍ സിപിഎം മുന്‍ എംഎല്‍എ കെ കെ ലതികയെ മന്ത്രി എംബി രാജേഷ് ന്യായീകരിച്ചു. ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയ്ക്ക് എതിരായ പോസ്റ്റാണ്. വിവാദത്തില്‍ ഫെയ്സ്ബുക്കില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എംബി രാജേഷ് പറഞ്ഞു. കെ കെ ലതിക കുറ്റം ചെയ്തോ ചെയ്തില്ലേ എന്ന വിധി പ്രസ്താവം നടത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചതില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതായും മന്ത്രി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേള ദുരുപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കാഫിര്‍ ചോദ്യത്തില്‍ നിന്ന് വഴിതെറ്റിച്ച് ഭരണപക്ഷം മറ്റു ചോദ്യങ്ങള്‍ ചോദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നും വിഡി സതീശന്‍ ചോദിച്ചു. സൈബര്‍ പ്രചാരണത്തില്‍ സഭയില്‍ രൂക്ഷമായ വാക്പോരാണ് നടന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!