Kerala kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികളുടെ ശിക്ഷായിളവ് നല്‍കാനുള്ള നീക്കം ഗൂഢാലോചന; പ്രിസണ്‍ ആക്ടില്‍ ഭേദഗതി വരുത്തിയെന്ന് വിഡി സതീശന്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നല്‍കാനുള്ള നീക്കം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2022 മുതല്‍ നീക്കം നടക്കുന്നുവെന്ന് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഏഴാം പ്രതിക്കും ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2022ല്‍ പ്രിസണ്‍ ആക്ടില്‍ ഭേദഗത് വരുത്തിയെന്ന് വിഡി സതീശന്‍ പറഞ്ഞു.

പ്രിസണ്‍ ആക്ടിലെ 78(2) വകുപ്പ് സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ നിയമമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ റദ്ദാക്കിയതെന്നും ഇത് സഭ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം ഉത്തരവിലൂടെ റദ്ദാക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന് വിഡി സതീശന്‍ ചോദിച്ചു. ടിപി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കില്ലെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് വേണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിക്കായി മറുപടി നല്‍കിയത് മന്ത്രി എംബി രാജേഷാണ്. ഹൈക്കോടതി ഇളവ് നല്‍കരുതെന്ന് പറഞ്ഞവര്‍ക്ക് ഇളവില്ലെന്നും നിയമവിരുദ്ധമായി ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. നിലവിലെ മാനദണ്ഡപ്രകാരം പ്രതികള്‍ക്ക് ശിക്ഷായിളവിന് അര്‍ഹതയില്ല. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!