ആരാമ്പ്രം; ആരാമ്പ്രം ഗവണ്‍മെന്റ് സ്‌കൂളില്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 7 മണിക്ക് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പി.ടി.എ.ഭാരവാഹികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. സ്‌കൂള്‍ വാര്‍ഷികാഷോഷം വിപുലമായ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.
ആരാമ്പ്രം ഗവ: സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും വാര്‍ഷികാഘോഷവും നാളെ

