കുന്ദമംഗലം: അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ കഴിക്കുന്നവൻ നമ്മളിൽ പെട്ടവനല്ല എന്ന പ്രവാചക വചനം മുറുകെ പിടിച്ചുകൊണ്ട് കുന്ദമംഗലത്ത് ഈദ് സുഹൃദ് സംഗമം നടത്തി.ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ ഐ ഇ സി ടി ഹാളിൽ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം വനമിത്ര അവാർഡ് ജേതാവ് തച്ചോലത്ത് ഗോപാലൻ ഉദ്ഘാടനം ചെയ്തു.സുബൈർ കുന്ദമംഗലം ആയിരുന്നു ഈദ് സന്ദേശം കൈമാറിയത്.മാധവൻ കോമത്ത്,അഷ്റഫ് കായക്കൽ, അനുരൂപ വിനോദ്,എം സിബ്ഗത്തുള്ള,സി അബ്ദുറഹ് മാൻ,ഇ പി ഉമർ, നാരായണൻ പെരുവഴിക്കടവ് ഫർസാനഎന്നിവർ ഏവർക്കും ആശംസകൾ നേർന്നു.ഏരിയ പ്രസിഡന്റ് പി എം ശരീഫുദ്ദീൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.എൻ കെ ഹുസൈൻ സ്വാഗതവും, ഇ പി മുഹമ്മദ് റൻതീസ് നന്ദിയും പറഞ്ഞു. എം പി ഫാസിൽ, എൻ മൻസൂർ, എം സി മജീദ്, വിനോദിനി, മിൻഹാ നസ്റിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനവിരുന്നും അരങ്ങേറി.
കുന്ദമംഗലത്ത് ഈദ് സുഹൃദ് സംഗമം നടത്തി; പരിപാടി ഉദ്ഘാടനം നിർവഹിച്ച് തച്ചോലത്ത് ഗോപാലൻ

