പൂനെ സ്വദേശികളായ രണ്ട് കൗമാരക്കാര്‍ തങ്ങളുടെ ജീവന് പണയപ്പെടുത്തി ചിത്രീകരിച്ച ഇന്‍സ്റ്റാഗ്രാം റീല്‍ ആണ് സമൂഹമാധ്യമങ്ങള്‍ വ്യാപക ചര്‍ച്ചയായിട്ടുള്ളത്. കോട്ട പോലെയുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ഒരു പെണ്‍കുട്ടി തൂങ്ങിക്കിടക്കുന്നതാണ് റീലില്‍ കാണുന്നത്. കെട്ടിടത്തിന്റെ അരികില്‍ നിന്ന് പെണ്‍കുട്ടിയുടെ കൈ ആണ്‍കുട്ടി പിടിച്ചിട്ടുണ്ട്. സുഹൃത്തായ മറ്റൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകള്‍ നിറഞ്ഞ സ്ഥലത്താണ് കൗമാരാക്കാരായ നാലംഗ സംഘം റീല്‍ ചിത്രീകരണത്തില്‍ ഏര്‍പ്പെട്ടത്.
സുരക്ഷാ മുന്‍കരുതലില്ലാതെ അപകടകരമായ നിലയില്‍ റീല്‍ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

