Kerala kerala

പെരിയാറിലെ മല്‍സ്യക്കുരുതി; മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കും; മന്ത്രി സജി ചെറിയാന്‍

പെരിയാറിലെ മല്‍സ്യക്കുരുതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോള്‍ ഓക്‌സിജന്‍ കുറഞ്ഞു എന്നും രസമാലിന്യം വര്‍ദ്ധിച്ചു എന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ അത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. രാസമാലിന്യം കാരണം മാത്രമാണ് മത്സ്യങ്ങള്‍ ചത്തത് എന്ന് പറയാന്‍ കഴിയില്ല. മൂന്ന് വകുപ്പുകള്‍ ഒന്നിച്ച് അത് പരിശോധിക്കും.

ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദമായ പരിശോധന വേണം. എന്നാല്‍ മാത്രമേ ആരാണ് യഥാര്‍ത്ഥ കുറ്റക്കാരന്‍ എന്ന് കണ്ടെത്താന്‍ കഴിയൂ. അത് കണ്ടെത്തിയാല്‍ മാത്രമേ ശാശ്വതമായ പരിഹാരം ഇതിനുണ്ടാകൂ. ഫിഷറീസ് വകുപ്പ് നഷ്ടത്തിന്റെ കൃത്യമായ കണക്ക് എടുത്തിട്ടുണ്ട്. 13.5 കോടി നഷ്ടം ആകെ ഉണ്ടായി. ഇത് നികത്താന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!