കോഴിക്കോട്: കേരളത്തിലെ യു.ഡി.എഫ് വിജയത്തിൽ നന്ദി അറിയിക്കാൻ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ കാരന്തൂർ മർകസിലെത്തി സന്ദർശിച്ചു. ഡൽഹിയിലേക്ക് പോകും മുമ്പെ കാന്തപുരത്തെ കണ്ട് നന്ദി പറയണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആത്മാർത്ഥമായ സഹായവും വലിയ പിന്തുണയും ലഭിച്ചുവെന്ന് കെ.പി.സി സി പ്രസിഡണ്ട് പറഞ്ഞു. കെ സുധാകരന്റെ സന്ദർശനത്തിൽ സന്തോഷം അറിയിച്ച കാന്തപുരം മതേതര ഇന്ത്യയുടെ നിലനിൽപിനും ഭരണഘടനാ സംരക്ഷണത്തിലും കേരളത്തിൽ നിന്നുള്ള എംപിമാർ മുൻപന്തിയിൽ ഉണ്ടാവണമെന്ന് ഉണർത്തി. കൂടിക്കാഴ്ചയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ പ്രവീൺ കുമാർ, അഡ്വ. പി.എം നിയാസ്, റിജിൽ മാക്കുറ്റി എന്നിവർ സംബന്ധിച്ചു.
കെ.പി.സി സി പ്രസിഡന്റ് കെ. സുധാകരൻ കാന്തപുരവുമായി കൂടികാഴ്ച്ച നടത്തി

