National

അഗ്നീവീർ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സർവെ നടത്തുന്നു;പദ്ധതിയിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള സാധ്യത തേടും

അഗ്നീവീർ പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സർവെ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെയുള്ള റിക്രൂട്ട്മെന്റ് വിലയിരുത്തി അടുത്ത സർക്കാരിനോട് പദ്ധതിയിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള സാധ്യത തേടാനാണ് സര്‍വെ നടത്തുന്നതെന്നാണ് വിവരം. അഗ്നിവീർ, റെജിമെൻറൽ സെൻ്റർ ഉദ്യോഗസ്ഥർ, യൂണിറ്റ് കമാൻ്റർമാർ എന്നിവരിൽ നിന്നാണ് അഭിപ്രായങ്ങൾ തേടുന്നത്. അഗ്നിവീർ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് നടപടി. 2022 ജൂണിലാണ് അഗ്നിവീർ പദ്ധതി തുടങ്ങിയത്. കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നാവികസേനയിൽ 7385 പേർ പരിശീലനം പൂർത്തിയാക്കി. വ്യോമസേനയിൽ 4955 പേർ ആണ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!