Kerala

‘ഓപ്പറേഷൻ ആ​ഗ്’: തലസ്ഥാനത്തെ ​ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

തലസ്ഥാനത്തെ ​ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ആ​ഗ് എന്ന പേരിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ​ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. സംഭവം മാധ്യമങ്ങളിലടക്കം ചർച്ചാവിഷയമായതോടെയാണ് പൊലീസ് ഇടപെടുകയും അടിയന്തര നടപടികളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവുമുയർന്നിട്ടുണ്ട്. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ​ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം. ഇന്ന് പുലർച്ചെ മുതലാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. ഇവരിൽ കാപ്പ ചുമത്തപ്പെട്ട പ്രതികളുടെ വീടുകളുമുണ്ട്. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!