Kerala kerala

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്; കെ കെ രമ

കോഴിക്കോട്: കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.കെ.രമ എംഎല്‍എ.

‘ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം തീര്‍ത്തും തെറ്റായ ഒന്നായിരുന്നു.അത് അംഗീകരിക്കാനാവില്ല. പരാമര്‍ശത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ്. ഒരു സ്ത്രീക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന കൃത്യമായ നിലപാട് തന്നെയാണ് ഉള്ളത്. ഹരിഹരന്‍ തന്നെ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്’. രമ പറഞ്ഞു.

വടകരയിലെ അശ്ലീല വീഡിയോ സംബന്ധിച്ച് സംസാരിക്കവെയാണ് ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ആണെങ്കില്‍ കേട്ടാല്‍ മനസ്സിലാകും. ശൈലജ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നായിരുന്നു പരാമര്‍ശം.യുഡിഎഫ് – ആര്‍എംപിഐ വടകരയില്‍ സംഘടിപ്പിച്ച ജനകീയ കാമ്പയിന്‍ പരിപടിയിലായിരുന്നു പരാമര്‍ശം. വിവാദമായതിനു പിന്നാലെ ക്ഷമ ചോദിച്ചു ഹരിഹരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!