Kerala kerala Local

എം പി ഷൈജലിന് ജില്ലാ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ജില്ലാ ജഡ്ജിയായി എം പി ഷൈജലിന് സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സബ് ജഡ്ജ്/ കോഴിക്കോട് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് ഇദ്ദേഹം.
ഷൈജല്‍ കോഴിക്കോട് ഗവ. ലോകോളജില്‍നിന്ന് മൂന്നാം സ്ഥാനത്തോടെ നിയമ ബിരുദം നേടി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം സ്ഥാനത്തോടെ എല്‍.എല്‍എം. കോളജ് അധ്യാപനത്തിന് യു.ജി.സി നടത്തിയ നെറ്റ് യോഗ്യതയും കരസ്ഥമാക്കി. 2001 മുതല്‍ ന്യായാധിപനാകുന്നത് വരെ കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്നു.
2005 മുതല്‍ 2007 വരെ വിവിധ സമയങ്ങളിലായി കോഴിക്കോട് ഗവ. ലോകോളജിലും കോഴിക്കോട് ഇ.എം.എസ് മൊമ്മോറിയല്‍ ട്രെയിനിങ് കോളജിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിലും നിയമ അധ്യാപകനായിരുന്നു.

2010ല്‍ മുന്‍സിഫ്-മജിസ്‌ട്രേറ്റായി നിയമനം. ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും അധ്യാപകര്‍ക്കായി ശില്‍പശാലകള്‍ നയിച്ചു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കിടയിലെ മാസ്റ്റര്‍ ട്രെയിനര്‍ ആണ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ക്ലാസുകള്‍ എടുത്തിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളില്‍ മുന്‍സിഫ് , മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പുതുപരിയാരം ഗ്രാമ ന്യായാലയ എന്നീ പദവികള്‍ വഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി Composite Regional Centre, Kozhikode ന്റെ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!