മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.
പെണ്‍സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കസ്റ്റഡിയിലെടുത്തത്. മരിച്ച അരുണാചല്‍ സ്വദേശി അശോക് ദാസിന്റെ (26) മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. തലയിലും നെഞ്ചിലും ഏറ്റക്ഷതമാണ് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രി 12 മണിയോടെ വാളകം കവലയിലാണ് അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്ന പെണ് സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിനാണ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തിയാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നീക്കത്തിനിടയില്‍ രണ്ട് മണിയോടെ അശോക് ദാസ് മരിക്കുകയായിരുന്നു.

