National

ഇതര സമുദായത്തിലെ പെണ്‍കുട്ടിയോട് സംസാരിച്ചു; 25 കാരനെ തല്ലിച്ചതച്ച് ബജ്‌റങ് ദള്‍

യാദ്ഗിര്‍: ഇതര സമുദായത്തിലെ പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് ബജ്‌റങ് ദള്‍. 25കാരനായ വാഹിദ് റഹ്‌മാന്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച യാദ്ഗിറിലാണ് സംഭവമുണ്ടായത്.

വാഹിദ് തന്റെ കോളജില്‍നിന്ന് മടങ്ങുമ്പോള്‍ ബജറങ് ദള്‍ പ്രവര്‍ത്തകരായ ഒമ്പത് പേരെത്തി ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട മര്‍ദനം ആരംഭിക്കുകയായിരുന്നു. അഞ്ച് മണിക്കൂര്‍ തന്നെ മുറിക്കുള്ളില്‍ വെച്ച് അക്രമികള്‍ മര്‍ദിച്ചെന്ന് വാഹിദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയോട് വീണ്ടും സംസാരിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!