Kerala

റഷ്യയിലെ യുദ്ധ ഭൂമിയിൽ കുരുങ്ങി മലയാളികൾ;റിക്രൂട്ടിംഗ് തട്ടിപ്പിനിരയായെന്ന് യുവാക്കളുടെ വെളിപ്പെടുത്തൽ

റഷ്യയിലെ യുദ്ധ ഭൂമിയിൽ കുരുങ്ങിയ അഞ്ച് തെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കള്‍ നാട്ടിലെത്താൻ സഹായം തേടുന്നു. റിക്രൂട്ടിംഗ് തട്ടിപ്പിനിരയായെന്നാണ് യുവാക്കൾ പറയുന്നത്. യുദ്ധത്തിൽ പ്രിൻസെന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാസ്പോർട്ടും വിസയുമെല്ലാം റഷ്യ സൈന്യത്തിന്‍റെ കൈയിലാണെന്ന് പ്രിൻസ് പറയുന്നു.ജനുവരിയിലാണ് തുമ്പ സ്വദേശിയായ പ്രിയൻ എന്ന ഏജൻ്റുമുഖേന പ്രിൻസ്, ടിനു, വിനീത് എന്നവർ റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കായാണ് കൊണ്ടുപോയത്. ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തരം നൽകി. റഷ്യയിലെത്തി രണ്ടാഴ്ച വിളിച്ചുവെന്ന് യുവാക്കളുടെ അമ്മമാർ പറയുന്നു. പിന്നീട് മക്കളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് പ്രിൻസ് വിളിച്ചു. അപ്പോഴാണ് ഉക്രെയിനെതിരെ യുദ്ധത്തിനായാണ് യുവാക്കളെ കൊണ്ടുപോയതെന്ന വിവരം അറിയുന്നത്.യുദ്ധത്തിൽ പരിക്കേറ്റ പ്രിൻസിള്‍ മോസ്ക്കോയില്‍ ചികിത്സയിലാണ്. റഷ്യയിലുള്ള ഒരു മലയാളിയാണ് റിക്രൂട്ടിലെ പ്രധാന ഏജൻ്റെന്നും പ്രിൻസ് പറയുന്നു. റഷ്യയിലേക്കുള്ള അനധികൃത റിക്രൂട്ടുമെൻ കേസിൽ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. റിക്രൂട്ട്മെൻ്റ് സ്ഥാപനം നടത്തുന്ന മൂന്ന് പേർ ഉള്‍പ്പെടെ കേസിൽ പ്രതികളാണ്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് മലയാളി യുവാക്കള്‍ കൂടി യുദ്ധഭൂമിയിൽ അകപ്പെട്ട വിവരം പുറത്തുവരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!