National Trending

വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടി; യുവാവിനെ മര്‍ദിച്ചവശനാക്കി, ചെരുപ്പ് മാല അണിയിച്ചു, മൂത്രം കുടിപ്പിച്ചു; വീഡിയോ വൈറല്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മര്‍ദിച്ചവശനാക്കുകയും ചെരുപ്പ് മാല അണിയിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചെരുപ്പ് നക്കിക്കുകയും ചെയ്യുന്നുണ്ട്. ഇയാളുടെ മീശയുടെ പകുതിയും തലയും ഷേവ് ചെയ്തിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്.

ഇയാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന പറയുന്ന യുവതി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്. ചെരുപ്പ് മാല കഴുത്തിലും തലയിലുമായി ഇട്ടിരിക്കുന്ന ഇയാളെ നിര്‍ബന്ധിച്ച് ഒരു കുപ്പിയില്‍ മൂത്രമാണെന്ന് കരുതുന്ന ദ്രാവകം കുടിപ്പിക്കുന്നതും കാണാം. ഇയാള്‍ക്ക് ചുറ്റും നിന്ന് ആളുകള്‍ ആക്രോശിക്കുന്ന ശബ്ദങ്ങളും വീഡിയോയില്‍ നിന്ന് മനസിലാക്കാം.

മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് കരുതുന്നതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിതേഷ് ഭാര്‍ഗവ പറഞ്ഞു. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ക്രൂരതകള്‍ക്കിരയായ വ്യക്തിയുമായി ഫോണില്‍ സംസാരിച്ചുവെന്നും സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!