Kerala kerala

സീതത്തോട്ടിലും ചിന്നക്കനാലിലും കാട്ടാന ആക്രമണം; വീട് തകര്‍ത്തു

പത്തനംതിട്ട: സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാര്‍- കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ചിന്നക്കനാല്‍ 301 കോളനിയിലാണ് കാട്ടാന വീട് തകര്‍ത്തത്. ഗോപി നാഗന്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. ചക്കക്കൊമ്പനാണ് ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്.

ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന്റെ മുന്‍ ഭാഗവും പിന്‍വശവും തകര്‍ത്ത ആന വീട്ടുപകരണങ്ങളും തകര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!