പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്.വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴയാണ് കൂട്ടിയത്. 26 രൂപയാണ് വര്‍ധിപ്പിച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിലിണ്ടര്‍ വില കുറക്കാന്‍ പുതിയ തീരുമാനം വന്നത്.