Kerala

‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’:അനധികൃതമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധന

അനധികൃതമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സിന്‍റെ ഓപ്പറേഷന്‍ ഓവര്‍ലോഡ്. മിന്നല്‍ പരിശോധനയിലൂടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ ഇതോടെ പിടികൂടാനാകും. ജിഎസ്‌ടിയോ ജിയോളജി പാസോ മറ്റ് രേഖകളോ ഇല്ലാതെ ക്വാറി ഉത്പന്നങ്ങള്‍ പെര്‍മിറ്റിലും കൂടുതലായി കയറ്റി പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തുന്നത്.ജീവനക്കാരുടെ ഒത്താശയോടെ പെര്‍മിറ്റിന്‌ വിരുദ്ധമായി രൂപമാറ്റം വരുത്തി അധികഭാരം കയറ്റി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 73 ഇടങ്ങളിലാണ് ഒരേ സമയം മിന്നല്‍ പരിശോധന.തിരുവനന്തപുരം 8, കൊല്ലം 8, പത്തനംതിട്ട 4, ഇടുക്കി 6, കോട്ടയം 4, ആലപ്പുഴ 4, എറണാകുളം 8, തൃശൂര്‍ 9, പാലക്കാട് 6, കോഴിക്കോട് 4, വയനാട് 4, കണ്ണൂര്‍ 4, കാസര്‍കോട് 4 എന്നിങ്ങനെയാവും ജില്ലകളിലെ പരിശോധന. അധികഭാരം കയറ്റി പോകുന്നതിലൂടെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!