Kerala

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് എം രാധാകൃഷ്‌ണനെ പ്രതി ചേര്‍ത്തു

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് എം രാധാകൃഷ്‌ണനെ പ്രതി ചേര്‍ത്തു. കഴിഞ്ഞ മാസം മൂന്നിനായിരുന്നു പരാതിക്ക് ആസ്‌പദമായ സംഭവം. വാഹനത്തില്‍ പിന്തുടര്‍ന്ന ശേഷം അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.എന്നാല്‍ സംഭവത്തില്‍ പൊലീസ് എം. രാധാകൃഷ്‌ണനെ ആദ്യം പ്രതി ചേര്‍ത്തിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷം ഇയാളെ പ്രതി ചേര്‍ത്ത് കന്‍റോണ്‍മെന്‍റ്‌ പൊലീസ് ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നൽകുകയായിരുന്നു.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 (എ), 509, 294(ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റിപ്പോര്‍ട്ട് നൽകിയത്. പരാതിക്കാരി കോടതിയില്‍ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. നിലവില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ ഇരുചക്ര വാഹനത്തില്‍ യുവതിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്‍പ് നോട്ടിസ് നൽകിയതിനെ തുടര്‍ന്ന് കന്‍റോണ്‍മെന്‍റ്‌ പൊലീസ് സ്‌റ്റേഷനിലെത്തിയ രാധാകൃഷ്‌ണനെ പരാതിക്കാരി തിരിച്ചറിഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!