Trending

സുരേഷ് ഗോപി തൃശൂരിലെ പ്രചരണ രംഗത്തേക്ക് ഇന്നിറങ്ങും:സ്വീകരിച്ചാനയിക്കാന്‍ തയാറെടുത്ത് ബിജെപി

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ സുരേഷ് ഗോപിയെ തൃശൂരിലെ പ്രചരണ രംഗത്തേക്ക് സ്വീകരിച്ചാനയിക്കാന്‍ തയാറെടുത്ത് ബിജെപി. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. തുടര്‍ന്ന് റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിക്കുന്ന തരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.നാളെമുതല്‍ എല്ലാ നിയോജന മണ്ഡലങ്ങളിലും റോഡ് ഷോയോെടെ പ്രചരണം മുറുക്കാനാണ് ബിജെപി ആലോചന. അതേസമയം ആദ്യ റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കി മറ്റെന്നാണ് മുതല്‍ ഇടതു സ്ഥാനാര്‍ഥി വിഎൺസ് സുനില്‍ കുമാര്‍ രണ്ടാം ഘട്ട പ്രചരണമാരംഭിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിലവിലെ എംപി ടിഎന്‍ പ്രതാപന്‍ സ്നേഹ സന്ദേശ പദയാത്രയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!