Trending

കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുകൊടുക്കും: ജിസിഡിഎ

കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുകൊടുക്കാൻ ജിസിഡിഎ. കൂടുതൽ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാൽ നിലവിലെ തീരുമാനം സ്റ്റേഡിയൻ നശിക്കാൻ കാരണമാകും എന്നാണ് വിമർശനം.അവാർഡ് ഷോകൾ, വലിയ പൊതുസമ്മേളനങ്ങൾ, മ്യൂസിക് ഇവന്റുകൾ തുടങ്ങി വലിയ പരിപാടികൾക്ക് സ്റ്റേഡിയം വിട്ട് നൽകാനാണ് വിശാല കൊച്ചി വികസന അധോരിറ്റിയുടെ തീരുമാനം. 202425 വർഷത്തെ ബജറ്റിലാണ് നിർദേശം. ഫുട്‌ബോൾ ടർഫിന് കേടുപാട് സംഭവിക്കാതിരിക്കാൻ പോളിയെത്തലിൻ ഉപയോഗിച്ച് യുവി സ്റ്റെബിലൈസേഷൻ ഉള്ള പ്രൊട്ടക്ഷൻ ടൈലുകൾ സ്ഥാപിക്കാനാണ് നീക്കം. സ്റ്റേഡിയം വാടകയ്ക്ക് നൽകുന്നതിലൂടെ വരുമാനവർദ്ധനവും ജെസിഡിഎ ലക്ഷ്യമിടുന്നു. എന്നാൽ സ്റ്റേഡിയം തകർക്കാനുള്ള തീരുമാനമാണ് ജിസിഡിഎയുടെതെന്ന് മുൻ ചെയർമാൻ എൻ വേണുഗോപാൽ പറഞ്ഞു.തീരുമാനം പുന പരിശോധിക്കണമെന്നാണ് കായികപ്രേമികളുടെയും ആവശ്യം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കലൂർ സ്റ്റേഡിയത്തിൽ വർഷത്തിൽ അഞ്ചുമാസം മാത്രമാണ് മാച്ചുകൾ നടക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!