തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തളളി. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. സിപിഐ എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനമുണ്ടാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പ്; മാവേലിക്കര സിഎ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

