Trending

ആര്യങ്കാവ് റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞു:ലോറി പൂർണ്ണമായും തകർന്നു, ഡ്രൈവറുടെ മൃതദേഹം മൂന്നു കഷ്ണങ്ങളായി

കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുനെൽവേലി മുക്കുടൽ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കാണ് അർദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.വീഴ്ചയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു. മൂന്ന് കഷ്ണങ്ങളായാണ് ഡ്രൈവർ മണിയുടെ മൃതദേഹം ലഭിച്ചത്. അപകടത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ട്രെയിൻ വരുന്നതിന് 10 മിനിറ്റ് മുൻപാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്നും 200 മീറ്റർ അകലെയുണ്ടായിരുന്ന നാട്ടുകാർ അപകട സിഗ്നൽ നൽകി ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കൊല്ലം ചെങ്കോട്ട പാതയിൽ ഗതാഗതം പുനഃരാരംഭിച്ചത്. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് ഒരു ലോറി പാളത്തിലേക്ക് പതിച്ചിരുന്നു. എന്നാൽ അന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!