Local

കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ഓഫീസില്‍ നവീകരിച്ച കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ ജനുവരി ഒന്നു മുതല്‍ കെ സ്മാര്‍ട്ട് എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നല്‍കുന്നത്. നഗരസഭയില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളില്‍ സഹായിക്കുന്നതിനായാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി ഫെസിലിറ്റേഷന്‍ സെന്റര്‍ നവീകരിച്ചത്.

നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ഷിജു മാസ്റ്റര്‍, നിജില പറവക്കൊടി , കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വിപി ഇബ്രാഹിം കുട്ടി, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ വി രമിത എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!