Kerala kerala

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബലക്ഷയം;അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ല; അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ

കൊച്ചി: വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയത്തില്‍ ബലക്ഷയം. ഫ്‌ളാറ്റില്‍ നിന്ന് അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ പറഞ്ഞു. ജി.സി.ഡി.എയും തൃപ്പൂണിത്തുറ നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗവും നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് ഫ്‌ലാറ്റ് വാസയോഗ്യമല്ല എന്ന കണ്ടെത്തലുള്ളത്. ഫ്‌ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നും താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍മി വെല്‍ഫയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ വൈറ്റിലയിലുള്ള ചന്ദീര്‍കുഞ്ച് ഫ്‌ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് നഗരസഭയുടെ എന്‍ജിനിയറിങ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.ഫ്‌ലാറ്റിന്റെ ബീമുകള്‍ക്കും സ്ലാബുകള്‍ക്കും ഗുരുതരമായ ബലക്ഷയമുണ്ട്. നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന കോണ്‍ഗ്രീറ്റും കമ്പികളും തകര്‍ന്നു കഴിഞ്ഞു. ഫ്‌ലാറ്റിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായ സാഹചര്യത്തില്‍ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!