കണക്ടികട്ട്: അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിക്കുള്ളില്‍ ലഹരി വസ്തു ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. മെത്ത് വിഭാഗത്തില്‍പ്പെട്ട ലഹരി വസ്തു കൈവശംവെക്കുകയും കച്ചവടം നടത്തുകയും ചെയ്ത 63-കാരനായ ഹെര്‍ബര്‍ട്ട് മില്ലര്‍ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്.
പള്ളിയിലെ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ച് ഇടവക അംഗങ്ങളാണ് പൊലീസിന് രഹസ്യവിവരം നല്‍കിയത്. ‘ബ്രേക്കിങ് ബാഡ്’ എന്ന വെബ് സീരീസിനെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് പള്ളിയില്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്തും ദ്രാവക രൂപത്തിലാക്കിയ മെത്തും ഇത് കുത്തിവെക്കാനുള്ള സിറിഞ്ചും അടക്കമുള്ളവയാണ് പൊലീസ് പിടികൂടിയത്.