മലയമ്മയുടെ ചിരകാലഭിലാഷമായ സ്വന്തം കെട്ടിടത്തില്‍ അംഗനവാടിയെന്ന സ്വപ്നം പൂവണിയാന്‍ പോകുന്നു. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ നടന്നുകൊണ്ടിരുന്ന മലയമ്മയിലെ അംഗനവാടിയുടെ ശാപമോക്ഷത്തിനായി മലയമ്മയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ കമാന്റേര്‍സ് ക്ലബിന്റെ പ്രവര്‍ത്തകര്‍ പുലിച്ചോല്ചാലില് ആമിന ഉമ്മയെസമീപിക്കുന്നത്. കാര്യമറിഞ്ഞപ്പോള്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്നതിനല്ലേ മക്കളേ ഞാന്‍ തരാം സ്ഥലമെന്നു പറഞ്ഞു ഏറ്റെടുത്തു എണ്‍പതുകാരിയായ ആ ഉമ്മ. കാല് സെന്റ് സ്ഥലത്തിനായി ആളെക്കൊല്ലുന്ന ഇക്കാലത്ത് ആമിന ഉമ്മനാടിന് മാതൃകയായി. ആമിന ഉമ്മ നല്കിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം കമാന്റേര്‍സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് മലയമ്മയുടെ പ്രസിഡണ്ട് സല്മാന് PPH ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീനക്കു കൈമാറി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവ്,പഞ്ചായത്ത് മെമ്പര്‍ ആലിക്കുഞ്ഞി, ഷെരീഫ് മലയമ്മ, ക്ലബ് സെക്രട്ടറി സാദിഖ് CP, ജബ്ബാര്‍ മലയമ്മ, ശ്രീകാന്ത് MK, കുഞ്ഞിമരക്കാര്‍ മലയമ്മ, രാജന് കെ.കെ, റഊഫ് MT,ആരിഫ് പാലിയില്‍, രാജേന്ദ്രന്, വിശ്വനാഥന് MK തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സ്വന്തം കെട്ടിടത്തില്‍ അംഗനവാടി; മലയമ്മയുടെ സ്വപ്നം പൂവണിയുന്നു

