കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റില്‍ പ്രതികരിച്ച് കോഴിക്കോട് എന്‍.ഐ.ടി. മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ലെന്ന് എന്‍.ഐ.ടി വ്യക്തമാക്കി. ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എന്‍.ഐ.ടി അധികൃതര്‍ അറിയിച്ചത്.