Trending

പാർപ്പിട മേഖലക്ക് മുൻതൂക്കം നൽകി; ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് 2024-24 ബജറ്റ് അവതരിപ്പിച്ചു

പാർപ്പിട മേഖലക്ക് മുൻതൂക്കം നൽകി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2024 – 25 സാമ്പത്തിക വർഷത്തെ ജെൻഡർ ബജറ്റ് ആണ് അവതരിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന രാരപ്പൻകണ്ടി ബജറ്റ് അവതരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലക്ക് 1,25,00000 രൂപയും പാർപ്പിട മേഖലയിൽ 1,60,00000 രൂപ, വ്യവസായമേഖല 40,00000 രൂപ, കാർഷിക മേഖല 35,00000 രൂപ, ക്ഷീരവികസന മേഖല 16,00000 രൂപ, വനിതാക്ഷേമ പദ്ധതിക്ക് 40,00000 രൂപ, പട്ടികജാതി പട്ടിക വർഗം മേഖലക്ക് 65,00000 രൂപ, ഭിന്നശേഷി വയോജന പദ്ധതികൾക്കായി 44,00000 രൂപ, ശുചിത്വം മാലിന്യ സംസ്കരണ മേഖലക്ക് 36,00000 രൂപയും വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി എം ഷാജി, കെ പി ഷീബ, കെ ടി പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, ജൗഹർ പൂമംഗലം, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ ഹരിദാസൻ ഈച്ചരോത്ത്, സുജ അശോകൻ, സർജാസ് കുനിയിൽ, ബ്ലോക്ക്‌ അംഗങ്ങളായ മോഹനൻ വേലൻ കണ്ടി, എൻ ഫാസിൽ, ബ്ലോക്ക്‌ സെക്രട്ടറി ബിജിൻ പി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!