പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ യോഗം ഇന്ന്
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം ജില്ലയില്‍ ജനുവരി 19 ന് നടക്കും. ഇതിന്റെ ഭാഗമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറില്‍ ഇന്ന് (ജനുവരി 14) ഉച്ചയക്ക് 2.30 ന് യോഗം ചേരും.
ജില്ലാ ശിശുക്ഷേമ സമിതി യോഗം 15 ന്
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജനുവരി 15 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ അസി. ഡെവലപ്മെന്റ് ഓഫീസറുടെ (ജനറല്‍) ചേമ്പറില്‍ ചേരും.
ഭൂമി ലേലം
കോഴിക്കോട് താലൂക്കില്‍ കടലുണ്ടി വില്ലേജില്‍ റി.സ. 85/1 ല്‍പ്പെട്ട 05 സെന്റ് ഭൂമിയുടെ ലേലം ഫെബ്രുവരി 20 ന് 11.30 മണിക്ക് കടലുണ്ടി വില്ലേജ് ഓഫീസില്‍ നടക്കും.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 പ്രോജക്ട് ശിശുവികസന പദ്ധതി ഓഫീസിനു പരിധിയിലെ 140 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തേക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃതസ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22 ന് രണ്ട് മണി വരെ. ഫോണ്‍ 0495 2373566.
ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം
കോഴിക്കോട് ജില്ല, കൊയിലാണ്ടി താലൂക്ക് എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 25 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദ വിവരങ്ങള്‍ക്കും ഓഫീസില്‍ ബന്ധപ്പെടണം.
ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം 16 ന്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലേക്ക് പ്രവേശനത്തിനായി കായികക്ഷമത പരിശോധന ജനുവരി 16 ന് 9.30 മുതല്‍ കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തും. നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, ഏഴ്, 11 എന്നീ ക്ലാസിലേക്ക് സബ്ജില്ല/ജില്ല/ സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ജില്ല/സംസ്ഥാന തല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും പ്രവേശനം നല്‍കും.
