Entertainment

ഞങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ട്; തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചന്‍

‘സാധാരണ ദമ്പതിമാരെ പോലെ തങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ടെന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുമായുള്ള തര്‍ക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. എത്ര വഴക്കിട്ടാലും ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കാറുണ്ടെന്നും നടന്‍ പറഞ്ഞു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്.

ആരോഗ്യപരമായ തര്‍ക്കങ്ങളാണ് എപ്പോഴും ഉണ്ടാകാറുള്ളത്. അല്ലാത്തപക്ഷം ഇത് ശരിക്കും വിരസമായിരിക്കും. ഒരു ദിവസം മാത്രമാണ് ഞങ്ങളുടെ വഴക്കിന്റെ ദൈര്‍ഘ്യം. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കും. അത് ഞങ്ങള്‍ക്കിടയിലെ നിയമമാണ്.

പലപ്പോഴും ഞാനാണ് പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്നത്. സ്ത്രീകള്‍ ഒരിക്കലും ആദ്യം മുന്നോട്ട് വരില്ല. തങ്ങളാണ് എല്ലായ്‌പോഴും ശരിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പുരുഷന്മാര്‍ എത്രയുംവേഗം അത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങള്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല, നിങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെങ്കില്‍ പോലും അവരുടെ ലോകത്ത്, അത് വ്യര്‍ഥമാണ്, അതില്‍ അര്‍ഥമില്ല’- അഭിഷേക് ബച്ചന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!