National

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; 17 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

അസമിലെ ബാര്‍പേട്ട ജില്ലയിലെ ബാഗ്ബര്‍ മൗരിപം ഗ്രാമത്തില്‍ ആറു വയസ്സുകാരിയെ 17 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിനുള്ളില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു മൃതദേഹം.

ജനുവരി 26ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറുവയസ്സുകാരിയെ കാണാതാവുകയായിരുന്നു. കുടുംബം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പൊലീസിനെ സമീപിച്ചു.

ജനുവരി 29ന് ഇതേ ഗ്രാമത്തിലെ 17കാരന്റെ വീട്ടില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ആറുവയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ തെളിഞ്ഞു. പീഡനത്തിന് ശേഷം പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടിയ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!