കുന്ദമംഗലം: ‘കുന്ദമംഗലം കൂട്ടുകാര്‍’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ഫെബ്രുവരി 11ന്’ അമിത ലഹരി ഉപയോഗവും, തെറ്റായ വഴിവിട്ട ബന്ധങ്ങളും അതുമൂലം ഉണ്ടാകുന്ന ജീവിത തകര്‍ച്ചകളില്‍ നിന്ന് എങ്ങിനെ മോചിതരാകാം (ലഹരി, വിദ്യാഭ്യാസം, സാമൂഹികജീവിതം) എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കുന്ദമംഗലം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ‘ഫെബ്രുവരി 11ന്’രാവിലെ 9:30 മുതല്‍ 12:30 വരെ സെമിനാര്‍ നടത്തുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കൂട്ടായ്മ പറയുന്നു.
‘കുന്ദമംഗലം കൂട്ടുകാര്‍’ ബോധവത്കരണ സെമിനാര്‍ ‘ഫെബ്രുവരി 11ന്’ സംഘടിപ്പിക്കുന്നു

