Kerala

നഗ്‌നചിത്രം പകര്‍ത്തി; 59 കാരനില്‍ നിന്നും 5 ലക്ഷം തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ ഹണിട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍

കാസര്‍കോട്: ഹണി ട്രാപ്പ് സംഘം കാസര്‍കോട് പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്.

അഞ്ചു ലക്ഷം രൂപയാണ് സംഘം 59 കാരനില്‍ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്. വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. പരോപകാര മനോഭാവമുള്ളയാളാണ് തട്ടിപ്പു സംഘത്തിന്റെ കെണിയില്‍പ്പെട്ടത്.

28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ത്ഥിയാണെന്നും, തനിക്ക് ലാപ്ടോപ് വേണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായിയെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതുപ്രകാരം ലാപ്ടോപ് വാങ്ങാനായി മംഗലൂരുവിലെത്തി. ഹോട്ടലില്‍ വെച്ച് യുവതിക്കൊപ്പം നിര്‍ത്തി ഹണിട്രാപ്പ് സംഘം നഗ്‌നചിത്രം പകര്‍ത്തി. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏഴംഗ സംഘത്തെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!