എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്റെ കാറില്‍ അടിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗവര്‍ണ്ണറുടെ കാറിന് സമീപത്തേക്ക് ഒരു എസ് എഫ് ഐ പ്രവര്ത്തകന് പോലും പോയില്ല. പ്രതിഷേധക്കാരെ പൊലീസ് തടയുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രതിഷേധം കണ്ട് ഗവര്‍ണര്‍ വാഹനം നിര്‍ത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ റോഡിനിരുവശവും നിന്ന് പ്രതിഷേധിക്കുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനത്തിലേക്ക് പാഞ്ഞടുക്കുന്നതായി പുറത്തുവന്ന വിഡിയോയില്‍ ഒരിടത്തും കാണാനാകില്ല. ഗവര്‍ണര്‍ പറഞ്ഞതുപോലെ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ അടിയ്ക്കുന്നതായും ദൃശ്യങ്ങളിലില്ല
ഗവര്‍ണറാണ് വാഹനത്തിന്റെ ഡോര്‍ തുറന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ചെന്നത്. എസ്എഫ്ഐ പ്രവര്‍ത്തകരാരും തന്നെ ഗവര്‍ണറുടെ വാഹനത്തിന് അടുത്തേക്ക് എത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ വഴിയരികില്‍ നിന്ന് പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.

